Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Monday, March 21, 2011

മാണക്യ വീണ


മാണക്യ വീണ                               --- ആര്‍.ചന്ദ്രസേനന്‍

മാണിക്യ വീണയുമായി പാടുവാന്‍ പോകുന്നോരേ!
ഈ വഴിത്താരയിലിത്തിരി നേരമിരുന്നേച്ചു പോകണേ!
എന്‍ മണിവീണ തകര്‍ന്നു പോയ് തന്ത്രികള്‍-
മീട്ടുവാന്‍,പാടുവാന്‍ ആവില്ലെനിയ്ക്കിനി
പാഴ്ശ്രുതി മാത്രമുതിരുന്ന വീണയില്‍
ഒരു തന്ത്രിയേകുവാന്‍ നിങ്ങള്‍ക്കതാകുമോ?
എന്‍ മണിവീണയില്‍ ഒരു ഗാന നിര്‍ത്ധരി
എന്നാണുതിര്‍ക്കാന്‍ കഴിയുന്നതോമലേ?
അക്കാലമത്രയുമൊരേകാന്ത പഥികനായ്
ഈ വഴിത്താരയില്‍ ഞാന്‍ കാത്തുനിന്നീടും
എന്‍ ജീവിത വീണയില്‍ ശ്രുതിമീട്ടിനില്‍ക്കുവാന്‍
ഓടിക്കിതച്ചെത്തി ധീരയായ് ഓമലാള്‍
ആനന്ദമേകുവാന്‍, ആശ്വാസമേകുവാന്‍
ഓടിക്കിതച്ചെത്തി,ധീരയായ്,ഓമലാള്‍.

No comments:

Post a Comment