Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Wednesday, March 23, 2011

ഒരു ചുവന്ന നക്ഷത്രം


ബിജു പേരേത്തറ
ഒരു ചുവന്ന നക്ഷത്രം                            
വ്യഥിത സായന്തനങ്ങളുടെ
വനസ്ഥലികളില്‍
വിഷം വിഷത്തോടു ചേരുംമ്പോള്‍       
അഗ്നി അഗ്നിയെത്തേടുമ്പോള്‍
അത് ഉടലെടുക്കുന്നു.
രാശി മണ്ഡലങ്ങളില്‍
നീലം ചേര്‍ക്കുന്നവനേ
വെയില്‍ കുടിച്ച്,ചുഴലിയില്‍പുളഞ്ഞ്
ഗ്രീഷ്മനട്ടുച്ചകളെ
ശിരസില്‍ ആവാഹിച്ച്
എരിവിന്റെ പവിത്രോദകത്തിനായി
വായ് പിളര്‍ക്കുന്നവനേ
നീ സമാന്തരരേഖകളുടെ
പ്രണയത്തെ അറിയുക
ഒരേ ലക്ഷ്യം,ഒരേ പാത
ഒരേ ചൂട് ഒരേ ചൂര്
കുരിശുമരണങ്ങളില്‍ നിന്ന്
ഉയിര്‍ത്ത്
ഉലകിനെ ജീവരക്തത്താല്‍
ചുവപ്പിക്കാന്‍
മുള്‍ക്കിരീടവും കുളമ്പടിയുമായിപ്പോയി
ഒടുവില്‍ തളര്‍ന്ന് വീഴുമ്പോള്‍
ഞാനും നീയും അറിയും
ജീവിതത്തില്‍ പൂജ്യത്തിനാണുവില; അപ്പോഴും
എന്റെ വലം നെഞ്ച് എനിക്ക് സ്വന്തമായിരിക്കും
പരാജയമേറ്റുവാങ്ങി തളര്‍ന്നുവീണനിന്നോടും
എന്റെ ഇടം നെഞ്ചിനോടും
അതും പറയും
മകം പിറന്നവള്‍ക്ക് മകനുണ്ടായാല്‍
രാശിമണ്ഡലങ്ങള്‍ക്കവന്‍ അധിപന്‍
ഒരു ചുവന്ന നക്ഷത്രം!

No comments:

Post a Comment