Ind disable
നിങ്ങളുടെ സൃഷ്ടികളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

Friday, September 2, 2011

ടി.വി.പുരം ഗോവിന്ദ്

വാവുബലി 

വാവുബലി കഴിഞ്ഞു
കൈകൊട്ടി വിളിച്ചിട്ടും
ബലിക്കാക്ക വന്നില്ല.
മീനുകൊടുക്കുവാന്‍
പുഴക്കരെച്ചെന്നപ്പോള്‍
മീനുമില്ല , പുഴയുമില്ല.                          
കുഴികുത്തിമൂടുവാന്‍
തെക്കോട്ടു ചെന്നപ്പോള്‍            
ദിക്കുമില്ല മണ്ണുമില്ല.                                                   
ഒടുവില്‍ തിന്നുവാനായി
ബലിച്ചോറെടുത്തപ്പോള്‍
വായുമില്ല ഞാനുമില്ല...


4 comments:

  1. what a poem BRo....

    ReplyDelete
  2. oh!!! last is the penalty for mankind....a real poem..

    ReplyDelete
  3. കണ്ണപ്പാ നിന്റെ കവിത കൊള്ളാം............ ഇതു സ്വന്തം തന്നേ ........?

    ReplyDelete