![]() |
ടി.വി.പുരം ഗോവിന്ദ് |
ബംഗാള്‍
ഇന്നും ചുവന്ന നഗരമാണ്
സോനാഗച്ചിയിലെ
ചേലകള്‍ക്കും
ചോരയ്ക്കും
രാത്രിയുടെ ഗന്ധം
ചോരപുരളാത്ത
ചേലയുടുത്തവള് നെയ്ത
ചുവപ്പു
പുതച്ചുറങ്ങണമെന്നുണ്ട്.
കറുത്ത
നഗരത്തിന്റെ
പിറവിക്കു
മുമ്പ്,
വിഗ്രഹങ്ങള്‍
ഒഴുകിനടക്കും
മുമ്പ്,
അവളുടെ
നെറുകയില്‍
ചുവപ്പുകൊണ്ട്
പോറണം.
ചുടുകല്ലു
പൂജിച്ച കവിതയ്ക്ക് ശതാബ്ധി
പൂജ്യനായ
കവിക്ക് ഉപേക്ഷ
ഞാനിതാ
മടങ്ങുന്നു,
ഉദരത്തിലെ
ചാപിള്ളയായി.
No comments:
Post a Comment